Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Power Outage

അ​പ്ര​ഖ്യാ​പി​ത വൈദ്യുതി തടസം; രാ​ത്രി​യി​ൽ വൈ​റ്റി​ല കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു നാ​ട്ടു​കാ​ർ

വൈ​റ്റി​ല: നാ​ലു​ദി​വ​സ​മാ​യി തു​ട​രു​ന്ന അ​പ്ര​ഖ്യാ​പി​ത പ​വ​ർ ക​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി നാ​ട്ടു​കാ​ർ വൈ​റ്റി​ല കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഇ​ട​യ്ക്കി​ടെ​യു​ള്ള വൈ​ദ്യു​ദി മു​ട​ക്കം​മൂ​ലം വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ പ​റ്റാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കൂ​ടു​ത​ൽ നാ​ട്ടു​കാ​രെ​ത്തി​യ​തോ​ടെ രം​ഗം വ​ഷ​ളാ​യി.

തു​ട​ർ​ന്ന് മ​ര​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​ർ​ക്കൊ​പ്പം കൗ​ൺ​സി​ല​ർ അ​നു ത​ങ്ക​ച്ച​നു​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സും ജീ​വ​ന​ക്കാ​രും അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജീ​ന​യ​ർ സ്ഥ​ല​ത്തെ​ത്തി. തൈ​ക്കൂ​ടം സ​ബ് സ്റ്റേ​ഷ​നി​ൽ പാ​ന​ൽ ബോ​ർ​ഡ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മ​റ്റു ഫീ​ഡ​റു​ക​ളി​ൽ​നി​ന്നാ​ണ് വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ലോ​ഡു താ​ങ്ങാ​ൻ പ​റ്റാ​തെ വ​രു​മ്പോ​ഴാ​ണ് വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത്.

44, 48 ഡി​വി​ഷ​നു​ക​ളി​ലാ​ണ് ഈ ​പ്ര​തി​സ​ന്ധി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച ജോ​ലി​ക​ൾ അ​ട​ത്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ​യേ പൂ​ർ​ത്തി​യാ​കൂ. ആ​വ​ശ്യ​മു​ള്ളി​ട​ത്ത് വേ​ണ്ട​ത്ര വൈ​ദ്യു​തി ല​ഭി​ക്കാ​നു​ള്ള ബ​ദ​ൽ മാ​ർ​ഗ​മി​ല്ലാ​ത്ത​താ​ണ് പ്ര​ശ്‌​നം സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത്. രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ഗി​രി​ന​ഗ​ർ തു​ട​ങ്ങി മ​റ്റു ഫീ​ഡ​റു​ക​ളി​ൽ​നി​ന്നു വൈ​ദ്യു​തി ബ​ന്ധം സ്ഥാ​പി​ച്ച് പ്ര​ശ്‌​നം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

National

ഹ​രി​യാ​ന​യി​ൽ ട്രാ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വൈ​ദ്യു​തി ത​ട​സം

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ട്രാ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് വൈ​ദ്യു​തി ത​ട​സം നേ​രി​ട്ടു. വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് റാ​പ്പി​ഡ് മെ​ട്രോ സ​ർ​വീ​സു​ക​ളെ ഒ​രു മ​ണി​ക്കൂ​റോ​ളം ബാ​ധി​ച്ചു. നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് മെ​ട്രോ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഓ​യി​ൽ ചോ​ർ​ച്ച​യാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ​ർ​ക്യൂ​ട്ടി​ൽ സ്ഫോ​ട​ന​ത്തി​നും തീ​പി​ടി​ത്ത​ത്തി​നും കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും നി​ല​ക്കു​ക​യാ​യി​രു​ന്നു.

അ​മി​ത​മാ​യ ചൂ​ട് കാ​ര​ണ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മെ​ട്രോ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഗു​രു​ഗ്രാ​മി​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വീ​ടു​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​ത്.

District News

വൈ​ദ്യു​തി മു‌ടക്കം; ചൂ​ടും കൊ​തു​കും മൂലം ന​ട്ടംതി​രി​ഞ്ഞ് പെരുന്പടപ്പുകാർ

ഫോ​ർ​ട്ടു​കൊ​ച്ചി : ക​ടു​ത്ത ചൂ​ടും കൊ​തു​കു​ശ​ല്യ​വും മൂ​ലം ദു​രി​ത​ത്തി​ലാ​യ പ​ള്ളു​രു​ത്തി പെ​രു​മ്പ​ട​പ്പ് നി​വാ​സി​ക​ൾ​ക്ക് ഇ​ടി​ത്തീ​യാ​യി വൈ​ദ്യു​തി ഇ​ല്ലാ​ത്ത രാ​ത്രി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ ആ​ദ്യം ക​റ​ണ്ടു പോ​യി പി​ന്നീ​ട് പു​ല​ർ​ച്ചെ 2.30 വ​രെ അ​ഞ്ച് മി​നി​റ്റ് ഇ​ട​വേ​ള​യി​ൽ ക​റ​ണ്ട് വ​ന്നും പോ​യി നി​ന്നു.

കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​ർ ക​ടു​ത്ത ചൂ​ടി​ൽ ഉ​രു​കി​യൊ​ലി​ച്ചു. കി​ട​പ്പു രോ​ഗി​ക​ൾ പ​ല​രും അ​വ​ശ​ത​യി​ലാ​യി. കു​ഞ്ഞു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി പൊ​തു റോ​ഡി​ലും വീ​ടി​ന്‍റെ
ടെ​റ​സി​ലും നാ​ട്ടു​കാ​ർ അ​ഭ​യം തേ​ടി. ക​ടു​ത്ത ചൂ​ടി​നൊ​പ്പം കൊ​തു​ക​ശ​ല്യം കൂ​ടി​യാ​യ​പ്പോ​ൾ പെ​രു​മ്പ​ട​പ്പു നി​വാ​സി​ക​ൾ​ക്ക് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു രാ​ത്രി മു​ഴു​വ​ൻ ദു​രി​ത​രാ​ത്രി​യാ​യി മാ​റി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ തു​ട​ങ്ങി​യ അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ പേ​രി​ൽ രാ​ത്രി ഏ​ഴ് വ​രെ ക​റ​ണ്ടി​ല്ലാ​തെ ജ​നം വ​ല​ഞ്ഞു.

ടാ​ങ്കി​ൽ കു​ടി​വെ​ള്ളം നി​റ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മു​ട​ങ്ങി​യ​തുംജ​ന​ത്തെ വ​ല​ച്ചു വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നു പി​ന്നാ​ലെ നി​ര​ന്ത​ര​മാ​യു​ള്ള ക​റ​ണ്ടു​പോ​ക്ക് വ​ലി​യ ദു​രി​ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു.പെ​രു​മ്പ​ട​പ്പ്, കോ​ണം, ചേ​മ്പും​ക​ണ്ടം ,ശ്രീ​നാ​രാ​യ​ണ റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ജ​നം ദു​രി​ത​ത്തി​ലാ​യ​ത്.

District News

കണ്ണൂർ വിമാനത്താവളത്തിൽ വൈദ്യുതി മുടങ്ങി, യാത്രാദുരിതം രൂക്ഷം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൈദ്യുതി തടസ്സം യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. തുടർച്ചയായ നാലാം ദിവസവും പൂർണ്ണമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് വിമാന സർവീസുകളെയും ടെർമിനലിലെ പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചു. നിരവധി യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു.

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ നിലയ്ക്കുകയും ചൂട് കാരണം യാത്രക്കാർ, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും വലയുകയും ചെയ്തു. വിമാനത്താവളത്തിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും തടസ്സപ്പെട്ടത് വലിയ പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.

വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാൻ ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, താൽക്കാലികമായി ജനറേറ്ററുകൾ ഉപയോഗിച്ച് ഭാഗികമായി വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എന്നിരുന്നാലും, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ച് സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം

Latest News

Corehub Up